Breaking News

കയറ്റിറക്ക് തർക്കം: വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടതായി പരാതി

ചെറുവത്തൂർ : സിമന്റ് കയറ്റിയ വാഹനത്തിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ടതായി പരാതി. സംഭവത്തിൽ ചെറുവത്തൂരിലെ മൂന്ന് കയറ്റിറക്ക് തൊഴിലാളികൾക്കെതിരേ മുഗൾ സ്റ്റീൽ ഏജൻസിസ് ഉടമ പി. അബ്ദുൾ റൗഫ് ചന്തേര പോലീസിൽ പരാതി നൽകി
ചൊവ്വാഴ്ച രാവിലെ നീലേശ്വരം ഗോഡൗണിൽനിന്ന്‌ 50 ചാക്ക് സിമന്റ് കയറ്റിവന്ന വാഹനത്തിൽനിന്നും കുഞ്ഞികൃഷ്ണൻ എന്നയാൾക്ക് വില്പന നടത്തിയ 15 ചാക്ക് സിമന്റ് പൊന്മാലത്ത് ഇറക്കി. കൂലിക്കാർ വേണ്ടെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞതിനാൽ കയറ്റിറക്ക് തൊഴിലാളികളെ ഒഴിവാക്കിയാണ് പൊന്മാലത്തെത്തിയത്.

കുഞ്ഞികൃഷ്ണന്റെ പണിക്കാർ സിമന്റ് ഇറക്കുകയും ചെയ്തു. ഇതിനെ കയറ്റിറക്ക് തൊഴിലാളികൾ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ബാക്കി സിമന്റ് പയ്യങ്കിയിൽ ഇറക്കുന്നതിന് മൂന്ന്‌ തൊഴിലാളികൾ ചെറുവത്തൂരിൽനിന്നും വാഹനത്തിൽ കയറി. കുഴിഞ്ഞൊടിയെത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെടുകയും താഴയിറങ്ങിയ തൊഴിലാളികൾ നാല് ടയറിന്റെയും കാറ്റ് അഴിച്ചുവിടുകയായിരുന്നുവത്രേ.

No comments