Breaking News

ബളാൽ കല്ലഞ്ചിറ ഖുവ്വത്തുൽ ഇസ്ലാം എഎൽപി സ്കൂൾ വാർഷികവും യാത്രയയപ്പും മാർച്ച്‌ 18 ശനിയാഴ്ച


വെള്ളരിക്കുണ്ട്: 46വർഷമായി കല്ലൻചിറയിൽ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന ഖുവ്വത്തുൽ ഇസ്ലാം എ എൽ പി സ്കൂളിന്റെ 46മത് വാർഷികവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പും മാർച്ച്‌ 18ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപെടും. ആഘോഷപരിപാടികളുടെ ഭാഗമായി ഉൽഘാടന സമ്മേളനം, സ്കൂൾ വിദ്യാർത്ഥി കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയു വിവിധ കലാ പരിപാടികൾ,എന്റോവ്മെന്റ് വിതരണം, മാഗസിൻ പ്രകാശനം, ഉപഹാര സമർപ്പണം, ഗാനമേള എന്നിവ നടക്കും.18ന് ശനി രാവിലെ 10മണിക്ക് സ്കൂൾ മാനേജർ സി എം ബഷീർ പതാക ഉയർത്തുന്നതോടെപരിപാടികൾ ആരംഭിക്കും.വൈകുന്നേരം 5മണിക്ക് കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ എ സി എ ലത്തീഫ് അധ്യക്ഷത വഹിക്കും, ഹെഡ് മിസ്ട്രെസ് സുനി ജോർജ് സ്വാഗതം പറയും സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി പ്രഫുല്ല ഇ ബി റിപ്പോർട്ട്‌ അവതരിപ്പിക്കും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം, സംയുക്ത ജമാ അത് പ്രസിഡന്റ്‌ പാലക്കി കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ്‌ വി കെ അസീസ് എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും.എന്റോവ്മെന്റ് വിതരണം പഞ്ചായത് മെമ്പർ ടി അബ്ദുൽഖാദർ നിർവഹിക്കും,സർവ്വീസിൽനിന്നും വിരമിക്കുന്ന ശ്രീമതി മൈമൂന ടീച്ചർക്കുള്ള ഉപഹാര വിതരണം ജമാ അത്ത് പ്രസിഡന്റ്‌ എൽ കെ ബഷീറും ചിറ്റാരിക്കൽ എ ഇ ഒ ശ്രീമതി ഉഷാ കുമാരിയും നിർവഹിക്കും.തുടർന്ന് മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ സി എം ബഷീറും, സമ്മാനദാനം ജമാ അത്തു സെക്രട്ടറി റഷീദ് കെ പി യും നിർവ്വഹിക്കും.പഞ്ചായത്ത്‌ മെമ്പർ  രാധാമണി, ബ്ലോക്ക്‌ മെമ്പർ സി രേഖ, ശാഹുൽ ഹമീദ് മാസ്റ്റർ, കെ ഹമീദ് കല്ലഞ്ചിറ,ശ്രീമതി, ലില്ലി എബ്രഹാം, ശ്രീ ഉണ്ണിരാജൻ പി വി, ശ്രീമതി മേരിജോൺ, നസീർ പി, എൻ ടി ദേവസ്യ, മിനി ടീച്ചർ,സീനത്തു ബീവി, ഹസീന എൻ പി,എ അഷ്‌റഫ്‌, ശ്രീമതി  എ കർത്യായണി, കുമാരി, ഫാത്തിമത് നൗഫിറ, ഹസീന പി എം, എന്നിവർ ആശംസകൾ അർപ്പിക്കും, പി ടി എ പ്രസിഡന്റ്‌മണിക്കുട്ടൻ നന്ദിയും രേഖപെടുത്തും, തുടർന്ന് വിദ്യാർത്ഥികളുടെയും, പൂർവ വിദ്യാർത്ഥികളുടെയും വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറും. രാത്രി 8.30പ്രശസ്ത ഗായിക ഗായകന്മാരെ ഉൾപെടുത്തികൊണ്ട് പയ്യന്നൂർ എസ് എസ് ഓർക്കേസ്ട്രാ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റുംഅരങ്ങേറും.

No comments