Breaking News

ചിറ്റാരിക്കാൽ ബിആർസി ആഭിമുഖ്യത്തിൽ കണ്ണിവയൽ ഗവ.യു പി സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു

ചിറ്റാരിക്കാൽ: സമഗ്ര ശിക്ഷാ കേരള ബി ആർ സി ചിറ്റാരിക്കാലിന്റെ ആഭിമുഖ്യത്തിൽ  ഗവൺമെന്റ് യുപി സ്കൂൾ കണ്ണിവയലിൽ വച്ച് ഈസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്ത് തല വായനചങ്ങാത്തം, ഭാഷോത്സവം സംഘടിപ്പിച്ചു. വിദ്യാലയങ്ങളിൽ നിന്നും മൂന്നുവിധം രക്ഷിതാക്കളും മൂന്ന് വീതം വിദ്യാർഥികളും പങ്കെടുത്തു.

ഈസ്‌റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  ഷെർലി ചീങ്കല്ലേൽ അധ്യക്ഷത വഹിച്ചു. ജിതേഷ് കമ്പല്ലൂർ സ്വാഗതവും,  ജി യു പി എസ് കണ്ണിവയൽ ഹെഡ്മാസ്റ്റർ ആന്റണി പി.ഡി നന്ദിയും പറഞ്ഞു. കൃഷി ഓഫീസർ ഉമ അതിഥിയായി പങ്കെടുത്തു.  യുവ സാഹിത്യകാരൻ ശ്രീനാഥ് ചീമേനി മോഡറേറ്റർ ആയിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും തനത് സാഹിത്യ സൃഷ്ടികൾ അവതരിപ്പിച്ചു.

No comments