Breaking News

'കേസ് തോറ്റത് സാക്ഷികൾ കൂറുമാറിയത് മൂലം നിയമസഭയിൽ ഹോസ്ദുർഗ്ഗ് എം എൽ എ ഇ ചന്ദ്രശേഖരൻ


തിരുവനന്തപുരം: കാഞ്ഞങ്ങാട് മർ​ദ്ദനക്കേസിലെ മൊഴിമാറ്റത്തിൽ സഭയിൽ സിപിഐഎമ്മിനെതിരെ മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. തന്നെ ആക്രമിച്ച കേസിലെ മൂന്ന് സാക്ഷികൾ കൂറുമാറി. സാക്ഷികൾ കൂറുമാറിയതാണ് കേസ് തോൽക്കാൻ കാരണമെന്നും ഇ ചന്ദ്രശേഖരൻ ആരോപിച്ചു. നിയമസഭയിൽ നടത്തിയ വിശദീകരണത്തിലാണ് ചന്ദ്രശേഖരൻ അതൃപ്തി വ്യക്തമാക്കിയത്.'പ്രതികളായി കോടതിയിൽ നിൽക്കുന്നവരെല്ലാം എന്നെ ആക്രമിച്ചവരുടെ മുൻനിരയിലുണ്ടായിരുന്നതായാണ് ഞാൻ മൊഴി കൊടുത്തത്. എന്നാൽ അന്വേഷണഘട്ടത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി കൊടുത്ത പി.ഡബ്ല്യൂ 10, പി.ഡബ്ല്യൂ 11, പി.ഡബ്ല്യൂ 12 ഉൾപ്പെടെ നാല് പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണക്കിടെ കൂറുമാറി. ഈ കാര്യം കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയേണ്ടിയിരുന്ന മേൽപ്പറഞ്ഞ സാക്ഷികൾ കൂറുമാറിയത് കേസിന് തിരിച്ചടിയായി എന്നാണ് മനസിലാക്കുന്നത്,' ഇ ചന്ദ്രശേഖരൻ പറഞ്ഞു. കേസിൽ ആരും കൂറുമാറിയിട്ടില്ലെന്ന് കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു ഇ ചന്ദ്രശേഖരന്റെ വിശദീകരണം. ബിജെപി പ്രവർത്തകർ പ്രതിയായ കേസിലാണ് സിപിഐഎം പ്രവർത്തകരായ സാക്ഷി​കൾ കൂറുമാറിയതെന്നും ഇ ചന്ദ്രശേഖരൻ കുഞ്ഞമ്മദ് കുട്ടിയെ തിരുത്തി കൊണ്ട് സഭയിൽ മറുപടി നൽകി.


No comments