Breaking News

കാസർകോട്‌ ഫിലിംഫെസ്‌റ്റ്‌ അനുരാഗ് എൻജിനിയറിങ്‌ വർക്‌സ്‌ മികച്ച ചിത്രം ചീമേനിയിലെ പരിസരങ്ങളിലുമാണ് ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്


കാസർകോട് : കാസർകോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച ഫിലിംഫെസ്‌റ്റിൽ ‘അനുരാഗ് എൻജിനിയറിങ്‌ വർക്‌സ്‌’ മികച്ച ഷോർട്ട് ഫിലിം. ‘ആന്തം ഫോർ കശ്മീർ ' രണ്ടാമതും ‘വ്യാധി ' മൂന്നാമതുമെത്തി.
സംവിധായകർ ജിയോ ബേബി, ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മികച്ച സംവിധായകൻ കിരൺ ജോസി (അനുരാഗ് എൻജിനിയറിങ്‌ വർക്സ് ), സ്ക്രിപ്റ്റ് വിപി അഞ്ജിത (വ്യാധി), സിനിമോട്ടഗ്രഫി ദ്രോണ ആന്റണി, സഞ്ജയ് രാജഗോപാൽ (അനന്തരം), നടൻ വിനീത് വാസുദേവ് (അനുരാഗ് എൻജിനിയറിങ് വർക്സ്), നടി അഖില ഭാർഗവൻ (അനുരാഗ് എൻജിനിയറിങ്‌ വർക്‌സ്‌). ജിയോ ബേബി, ശരീഫ് ഈസ, വിമൽകുമാർ, അജ്മൽ, വാസിൽ, സുബിൻ, അഹ്റാസ് അബൂബക്കർ, ശ്രുതി പണ്ഡിറ്റ് സംസാരിച്ചു.


No comments