കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ സായാഹ്ന പ്രതിഷേധധർണ സംഘടിപ്പിച്ചു
ചിറ്റാരിക്കൽ :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ പ്രതിഷേധ സായാഹ്നധരണ സംഘടിപ്പിച്ചു.തുടർന്ന് ചിറ്റാരിക്കാൽ ടൗണിൽ നടന്ന സമ്മേളനം കെപിഎസ് ടി എകാസർഗോഡ് റവന്യൂ ജില്ല വൈസ് പ്രസിഡണ്ട് പ്രഭാവതി വികെ ഉദ്ഘാടനം ചെയ്തു.ചിറ്റാരിക്കാൽ ഉപജില്ലാ പ്രസിഡൻറ് ജോസ് റ്റി.എസ്അധ്യക്ഷതവഹിച്ചു.ജിജോ പി ജോസഫ് , വർഗീസ് സി എം,ജെയിംസ് പുതുശ്ശേരി ടിജി ദേവസ്യ, സോജിൻജോർജ് എന്നിവർ സംസാരിച്ചു.ഉച്ചഭക്ഷ പദ്ധതിയുടെ ഫണ്ട് വികസിപ്പിക്കുക,കുടിശ്ശിക തുക നൽകുക,മുഴുവൻ അധ്യാപക നിയമങ്ങളും അംഗീകരിക്കുക,അശാസ്ത്രീയ പരീക്ഷ ടൈംടേബിൾ പുനക്രമീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സായാഹ്ന പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
No comments