Breaking News

കാഞ്ഞിരപ്പൊയിലിൽ ‘പൊറാട്ട് നാടക’മെന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

മടിക്കൈ : ഞായറാഴ്ച രാവിലെ കാഞ്ഞിരപ്പൊയിലിലൂടെ പോയ യാത്രക്കാരെല്ലാം ആകെ അമ്പരന്നു. നാടിന്റെ ജീവനാഡിയായ മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ശാഖയു‍ടെ പേര് ​ഗോപാലപുര സർവീസ് സഹകരണ ബാങ്ക് എന്ന് മാറ്റിയിട്ടുണ്ട്‌; മുറ്റം നിറയെ ആളും വണ്ടിയും.
ഇതെന്ത് പറ്റിയെന്ന് പരിഭ്രമിച്ച് വണ്ടിയൊതുക്കി കാര്യം തിരക്കിയവർ ചമ്മിയ ചിരിയോടെ മടങ്ങി. നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടക’മെന്ന സിനിമയുടെ ചിത്രീകരണമായിരുന്നു മടിക്കൈ ബാങ്കിൽ.
എണ്ണപ്പാറയിലെ സിഎച്ച്സിയുടെ പഴയ കെട്ടിടം പൊലീസ് സ്റ്റേഷനാക്കി മാറ്റിയിട്ടുണ്ട്. എരിക്കുളത്തെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസും ഉപയോ​ഗിച്ചു.
സംവിധായകൻ സിദ്ധീഖിന്റെ നിർമാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്നാണ് നിർമാണം.
സൈജു കുറുപ്പ്, രാഹുൽ മാധവ്, ധർമജൻ ബോൾ​ഗാട്ടി, സുനിൽ സു​ഗദ, നിർമൽ പാലാഴി, ബാബു അന്നൂർ, അഡ്വ. സി ഷുക്കൂർ തുടങ്ങിയവരും ജില്ലയിലെ നാടക പ്രവർത്തകരും ചിത്രത്തിലുണ്ട്. സുനീഷ് വാരനാടിന്റേതാണ് തിരക്കഥ.


No comments