Breaking News

തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു ഒടയഞ്ചാൽ ചെന്തളം കോളനിയിലെ ഗോപാലനാണ്(42) മരണപ്പെട്ടത്


ഒടയഞ്ചാൽ: തെങ്ങുകയറ്റതൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഒടയഞ്ചാൽ ചെന്തളം കോളനിയിലെ കാര്യൻ കമ്മാടത്തി ദമ്പതികളുടെ മകൻ ഗോപാലനാണ്(42) മരണപ്പെട്ടത്.

ഇന്നലെ രാത്രി കണ്ണാടിപ്പാറയിലെ ബന്ധുവീട്ടിൽ വെച്ച് ഗോപാലന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വീട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, ലക്ഷ്മി, ജാനകി, രാജൻ. രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

No comments