Breaking News

പരപ്പയിൽ ലോട്ടറി നമ്പർ തിരുത്തി 2000 രൂപ തട്ടിയെടുത്തു

  

പരപ്പ:ലോട്ടറി നമ്പർ തിരുത്തി 2000 രൂപ തട്ടിയെടുത്തതായി പരാതി. പരപ്പ ടൗണിൽ ബിരിക്കുളം ബാങ്കിന് സമീപം വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചക്ക് പുങ്ങംചാൽ സ്വദേശി അമ്പാടിയുടെ കയ്യിൽ നിന്നും ഒരു സെറ്റ് ടിക്കറ്റ് എടുക്കുകയും പ്രൈസ് കാണിച്ച് 1500 രൂപ വാങ്ങുകയും ചെയ്തു. ഇയാൾക്കെതിരെ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. 3 എന്ന നമ്പർ തിരുത്തി 2 എന്നാക്കിയാണ് തട്ടിപ്പ് നടത്തിയത്. 23-3-23 ന് നറുക്കെടുത്ത 1000 രൂപയുടെ പ്രൈസ് ടിക്കറ്റ് ആണ് തിരുത്തിയത്. 0092 ആണ് പ്രൈസ് അടിച്ച ടിക്കറ്റ്. 0093 നെ മൂന്നിന്റ സ്ഥാനത്ത് 2 ആക്കുകയായിരുന്നു.

No comments