Breaking News

ക്വാറി വന്നാലുള്ള പ്രത്യാഖാതങ്ങൾ തുറന്ന് കാട്ടി കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി നടത്തിയ ജനജാഗ്രതാ യാത്ര സമാപിച്ചു


കൊന്നക്കാട്: കോട്ടഞ്ചേരി പാമത്തട്ട് മല നിരകളിൽ കരിങ്കൽ ഖനനം തുടങ്ങുന്നതിനെതിരെ കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി നടത്തിയ ജനജാഗ്രത യാത്ര സമാപിച്ചു. ക്വാറി വന്നാൽ പ്രത്യാഖ്യാതങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള ബളാൽ പഞ്ചായത്തിലെ 9, 10 വാർഡുകളിലൂടെയാണ് ജനജാഗ്രതാ യാത്ര നടത്തിയത്. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ പി.ജി ദേവ് ഉത്ഘാടനം ചെയ്തു. ജെയിൻ തോമസ്, ബളാൽ പഞ്ചായത്ത്‌ മെമ്പർ മോൻസി ജോയ്, മോളി തോമസ്, സണ്ണി പൈകട, കെ.വി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

No comments