Breaking News

റോഡ് നവീകരണം; പൂടംകല്ല് മുതൽ കള്ളാർ വരെ കാൽനടയാത്ര പോലും അസാധ്യം സഹികെട്ട് വിദ്യാർഥികൾ തെരുവിൽ


രാജപുരം: മലയോര മേഖലയിലെ പ്രധാന റോഡായ പൂടംകല്ല് - പാണത്തൂർ റീച്ചിൽ പൂടംകല്ല് മുതൽ കള്ളാർ വരെ നവീകരണത്തിൻ്റെ പേരും പറഞ്ഞ് കുത്തിപ്പൊളിച്ച് കാൽനട യാത്രവരെ ഇപ്പൊൾ നരക തുല്യമായി മാറിക്കഴിഞ്ഞു. പൊളിച്ചിട്ട ഭാഗം കൃത്യമായ ഇടവേളകളിൽ വെള്ളം  നനയ്ക്കുന്നതും നിർത്തിയതോടെ പൊടി കാരണം പുറത്തിറങ്ങാൻ പോലും കഴിയാതെ സമീപ വാസികൾ ദുരിതം അനുഭവിക്കുന്നു. കാൽനടയായി വിദ്യാലയങ്ങളിൽ പോകുന്ന കുട്ടികളും  പൊടി തിന്ന് വലയുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. പ്രദേശങ്ങളിൽ താമസിക്കുന്ന മധ്യവയസ്കർ ഉൾപ്പെടെ പൊടി ശ്വസിച്ച് ആശുപത്രിയിൽ കയറി ഇറങ്ങുന്ന ദയനീയ അവസ്ഥ വളരെ സങ്കടകരമാണ്.

ഇത്രയൊക്കെ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു അനുകൂല നടപടിയും ഉണ്ടാവുന്നില്ല എന്നതാണ് സത്യം.  സ്ഥലം എംഎൽഎ വകുപ്പ് എൻജിനീയർ എന്നിവരോട് കേണപേക്ഷിച്ചിട്ടും യാതൊരുവിധത്തിലുള്ള അനുകൂലമായ നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് നാട്ടുകാരുടെ പക്ഷം.

ഈ സാഹചര്യത്തിൽ രാജപുരം സെൻറ് പയസ് ടെൻത് കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സത്യാഗ്രഹവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. നാളെ മുതൽ സമരം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് വിദ്യാർഥികളുടെ നാട്ടുകാരുടെയും ശ്രമം. പോലീസ് സ്ഥാപിച്ച സ്പീഡ് ലിമിറ്റ് ബോർഡ് ഇപ്പോൾ നോക്കുകുത്തിയായി നിൽക്കുന്നു എന്നതാണ് സത്യം. പാതിവഴിയിൽ പണി നിലച്ചു പോയ റോഡിൽ മെറ്റിലുകൾ മറ്റ് യന്ത്ര സാമഗ്രഹികളും നിലനിൽക്കുന്നതിനാൽ  അപകട സാധ്യത വളരെ വലുതാണ്.

No comments