Breaking News

ഒറ്റപ്പെട്ട സംഭവമല്ല സ്ഥിരസംഭവം... വെള്ളരിക്കുണ്ട് ടൗണിൽ റോഡിന് ഇരുവശത്തായി ബസുകളുടെ പാർക്കിംഗ് മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്ക്

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗൺ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബസ്സ്റ്റോപ്പിൽ റോഡിന് ഇരുവശവും ബസുകൾ ഒരേസമയം പാർക്ക് ചെയ്യുന്നത് മൂലമുണ്ടാവുന്ന ഗതാഗതകുരുക്കിന് ശമനമില്ല. ബന്ധപ്പെട്ട അധികാരികൾ പലതവണ നിർദ്ദേശങ്ങൾ കൊടുത്തെങ്കിലും പാലിക്കാൻ ബസ് ഡ്രൈവർമ്മാർ തയ്യാറാവുന്നില്ല. ഒരു സമയം ഇരുഭാഗത്തേക്കും പോവുന്ന രണ്ട് ബസുകൾ ഒരുമിച്ച് വന്ന് നിന്നാൽ പിന്നിൽ വരുന്ന വാഹനങൾക്ക് പോകുവാൻ കഴിയാതെ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നു. ഈ ഭാഗത്ത് റോഡ്‌ വളവ് ആയതിനാൽ കൂടുതൽ അപകടസാധ്യത ഉണ്ടാക്കുന്നു.നിരവധി വ്യാപാരസ്ഥാപനങ്ങളും ടാക്സിസ്റ്റാൻഡുകളും സ്ഥിതി ചെയ്യുന്ന തിരക്കേറിയ മേഖലയായതിനാൽ താൽക്കാലികമല്ലാതെ ശാശ്വതമായ ഒരു പരിഹാരം കാണണമെന്നാണ് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം 

No comments