Breaking News

''കൈത്താങ്ങ് 2023": മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ട് വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്ക്കൂൾ ആടുകളെ കൈമാറി പദ്ധതിക്ക് തുടക്കമിട്ടു


വെള്ളരിക്കുണ്ട്: 40 വർഷങ്ങൾ പൂർത്തിയാക്കിയ വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹൈസ്കൂൾ റൂബി ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി "കൈത്താങ്ങ് 2023" ന് തുടക്കമിട്ടു. സ്കൂൾ പിടിഎയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റും സംയുക്തമായി, തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പെണ്ണാടിൻ  കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതിക്കാണ് വ്യാഴാഴ്ച്ച തുടക്കമിട്ടത്. ചെറുപ്പത്തിൽ തന്നെ തൊഴിലെടുക്കാനുള്ള താൽപര്യവും സമ്പാദ്യശീലവും കുട്ടികളിൽ നന്മ വളർത്താനും, ഒപ്പം കുടുംബത്തിന്റെ ഉപജീവന മാർഗ്ഗവുമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. വിതരണോദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ലക്ഷ്മി നിർവഹിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ കെ എം, പി.ടി.എ പ്രസിഡന്റ് രാജൻ സ്വാതി, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ശ്രീമതി സോഫി പി.സി, ജിമ്മി മാത്യു തുടങ്ങിയവർ സംബന്ധിച്ചു. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി നടപ്പാക്കി കൊണ്ടിരിക്കുന്ന തൊഴിൽ പരിശീലന പദ്ധതിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പിടിഎയാണ്. ഇവ രണ്ടും തുടർപദ്ധതികളായി കൊണ്ടുപോകാനാണ് ഉദ്ദേശ്യമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ചടങ്ങിൽ കൈത്താങ്ങ് 2023 എന്ന മികച്ച ആശയത്തിന് ചുക്കാൻ പിടിച്ച പി.ടി.എ പ്രസിഡണ്ട് രാജൻ സ്വാതിയെ സ്ക്കൂൾ മാനേജ്മെൻ്റ് ഷാൾ അണിയിച്ച് ആദരിച്ചു.

No comments