Breaking News

കാറിൽ കറങ്ങി നടന്നു മയക്കുമരുന്ന് വില്പന ; ഇരിയയിൽ നിന്നും യുവാവിനെ പിടികൂടി


വെള്ളരിക്കുണ്ട് : കാറിൽ നിന്നും മയക്കുമരുന്ന്മായി യുവാവിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ഇരിയ കാഞ്ഞിരടുക്കം റോഡിൽ കാലിചാൻ കാവിന് സമീപത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി അബ്ദുൽ സജീർ (33)റാണ്‌ പിടിയിലായത് 

കാർ പരിശോധന നടത്തിയപ്പോളാണ് കാറിൽ സൂക്ഷിരുന്ന ഏകദേശം 7 ഗ്രാമോളം മാരകമയക്കുമരുന്നായ MDMA പിടികൂടിയത്. വില്പനയ്ക്കും സ്വയം ഉപയോഗത്തിനുമായാണ് യുവാവ് മയക്കുമരുന്ന് കാറിൽ സൂക്ഷിച്ചത്

No comments