Breaking News

ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ജില്ലാ കളക്ടർ സന്ദർശനം പൂർത്തിയാക്കി നടപടിയെടുക്കാൻ 
 പ്രത്യേക റവന്യു സംഘം


ജില്ലയിലെ മുഴുവൻ വില്ലേജുകളിലും സന്ദർശനം നടത്തി. വില്ലേജ് ഓഫീസ് സന്ദർശനം  പൂർത്തിയാക്കി. മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ചതോടെ ജില്ലയിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പലതലങ്ങളിൽ പരിഹാരമുണ്ടാകും. മഞ്ചേശ്വരം താലൂക്കിലെ ഹൊസബെടു , കടമ്പാർ വില്ലേജുകളാണ് ഒടുവിൽ സന്ദർശിച്ചത്.

താഴെ തലത്തിൽ സാധാരണ ജനങ്ങളും വില്ലേജ്തലത്തിൽ  ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായിരുന്നു സന്ദർശനം. ആഴ്ചയിൽ വ്യാഴം, വെള്ളി. ശനി ദിവസങ്ങളിലാണ് വില്ലേജ് ഓഫീസുകൾ സന്ദർശിച്ചത്. പൊതു ജനങ്ങളുടെ പരാതി കേൾക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. മിച്ച ഭൂമി പ്രശ്നം, , പട്ടയ പ്രശ്നം, പട്ടികവർഗ ഗോത്രമേഖല പട്ടികജാതി മേഖലകളിലെ പ്രശ്നങ്ങൾ എന്നിവയാണ് നിവേദനമായി ലഭിച്ചത്. ഉടൻ പരിഹരിക്കാൻ കഴിയാത്തത്   പരിശോധിച്ച് നടപടി സ്വീകരിക്കാൻ റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ നിയോഗിച്ചു. പതിറ്റാണ്ടുകളായി പരിഹരിക്കാത്ത ഭൂപ്രശ്നങ്ങൾക്കും ഭിന്നശേഷി ക്കാരുടെ സഹായോപകരണ വിതരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഇനി മുതൽ വ്യാഴം വെള്ളി ദിവസങ്ങളിൽ 

അഞ്ച് വീതം വില്ലേജ് ഓഫീസർമാരുടെ യോഗം നടത്തി. അവശേഷിക്കുന്ന പരാതികൾ കൂടി തീർപ്പാക്കും.

വർഷങ്ങളായി വില്ലേജ് തലത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും വകുപ്പിന് മുതൽ കൂട്ടാണ്. സന്ദർശനത്തിലെ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. വില്ലേജ് സന്ദർശനത്തിന്റെ ഭാഗമായി

അതിദരിദ്രകുടുംബങ്ങളുടെ വീടുകളും സന്ദർശിച്ചു. 


12 നദികളുണ്ടായിട്ടും രൂക്ഷമാകുന്ന വരൾച്ച ജില്ലയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. ജില്ലയിൽ കൂടുതലുള്ള ലാറ്ററൈറ്റ് പാറകൾക്ക് ജലസംഭരണശേഷി കുറവാണ്. ഇത് കാർഷിക ജോലികളെ ദോഷകരമായി ബാധിക്കുന്നു. കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കണം. വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ജോലികളിൽ കാസർകോട് ജില്ലക്കാർ തന്നെ കൂടുതലായി കടന്നുവരണം . സാമ്പത്തിക സാക്ഷരതയില്ലാത്തതിനാൽ കൂടുതൽ വായ്പയെടുത്ത് ജപ്തി നേരിടുന്നവരുടെ ദുസഹമായ സാഹചര്യം എല്ലാ വില്ലേജുകളിലുമുണ്ട്.  ജില്ലയിൽ സാമ്പത്തിക സാക്ഷരതാ പരിപാടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

No comments