Breaking News

കേന്ദ്ര സംസ്ഥാന ജീവനക്കാർ വെള്ളരിക്കുണ്ടിൽ സംയുക്ത പ്രക്ഷോഭം നടത്തി എൻ.ജി.ഒ യുണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി. ജഗദീഷ് ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: മാർച്ച് 14 കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭം പാർലിമെന്റ് ധർണ്ണ യുടെ ഭാഗമായി വെള്ളരിക്കുണ്ട്  താലൂക്ക് കേന്ദ്രത്തിൽ പോസ്റ്റ് ഓഫീസിനുമുന്നിൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് & ടീച്ചേർസ് ഓർഗനൈസേഷൻസ് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ:എംപ്ലോയ്സ് & വർക്കേർസ് സംയുക്ത  സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് SBI പരിസരത്ത് നിന്നുമാരംഭിച്ച് പോസ്റ്റ് ഓഫീസ് പരിസരത്തേക്ക് പ്രകടനം നടത്തി എൻ.ജി.ഒ യുണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി. ജഗദീഷ് ഉത്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവഎം പ്പോയിസ് താലൂക്ക് സെക്രട്ടറി ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.എം ശ്രീധരൻ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട്, വിവി രാജീവൻ കെ.ജി.ഒ എ തുടങ്ങിയവർ സംസാരിച്ചു



No comments