Breaking News

ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കരുണം സിനിമയിലെ നായിക എലിയാമ്മ അന്തരിച്ചു വെസ്റ്റ് എളേരി കുന്നുംകൈ സ്വദേശിനിയാണ്


കുന്നുംകൈ: 2000ൽ  ജയരാജ് സംവിധാനം ചെയ്താ കരുണം സിനിമയിലെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച തടത്തിൽ ഏലിയാമ്മ (99)അന്തരിച്ചു.

ഈ സിനിമയ്ക്ക്  2000-ൽ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.

2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ 'കരുണം' 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.

ഭർത്താവ് പരേതനായ തടത്തിൽ മത്തായി ഔസേപ്പ്. മക്കൾ:ലീലാമ്മ, കുട്ടിയമ്മ, പരേതയായ റോസമ്മ, ജോസഫ്, സെബാസ്റ്റിൻ,

ജോസ് ,സണ്ണി. മരുമക്കൾ: മത്തായി, പാപ്പച്ചൻ കോട്ടയം, പരേതനായ രാജൻ, 

മേരി, ത്രേസ്യമ്മ,സലീന. 


No comments