കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ചിറ്റാരിക്കാൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ല, ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും കുടുംബ സംഗമവും നടത്തി. ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ: എം ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി എസ്റ്റി എ ഉപജില്ലാ പ്രസിഡന്റ് ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു. ജി.കെ ഗിരിജ അനുമോദനം നടത്തി. പി ശശിധരൻ ഉപഹാര വിതരണം നടത്തി. റോയി കെ.റ്റി, ഗിരിജ പി , അലോഷ്യസ് ജോർജ് എന്നിവർ സംസാരിച്ചു. റ്റിജി ദേവസ്യ സ്വാഗതവും , സോജിൻ ജോർജ് നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകർ അനുഭവങ്ങൾ പങ്കു വെച്ചു. തുടർന്ന് കലാ വിരുന്നുകൾ അരങ്ങേറി.
No comments