Breaking News

രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ ഈസ്റ്റ് എളേരിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്


ചിറ്റാരിക്കാൽ : ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച പകൽ 11ന് നടക്കും. പ്രസിഡന്റായിരുന്ന ജെയിംസ് പന്തമ്മാക്കൽ രാജിവെച്ച സാഹചര്യത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈസ്കോറ്റ്ൺ എളേരിയിലെ ടൂറിസ്റ്, വ്യവസായ പാർക്ക് പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തെതുടർന്നാണ് ഫെബ്രുവരി 21ന് ജയിംസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
കോൺഗ്രസ് -ഡിഡിഎഫ് ലയനത്തിനുശേഷവും തുടർന്നുവന്ന അസ്വാരസ്യങ്ങളും ആരോപണങ്ങളും ഇന്നും നിലനിൽക്കുകയാണ്. ലയനത്തിനുമുമ്പ് ഇരു കൂട്ടർക്കും ഏഴുവീതമായിരുന്നു അംഗബലം. അതിൽ ചില ആളുകൾ പരസ്പരം മാറിയെങ്കിലും ഇന്നും ഇരുഭാഗത്തായി അതേ എണ്ണം ഉണ്ട്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിലെ അഡ്വ. ജോസഫ് മുത്തോലിയാണ് പ്രസിഡന്റാകേണ്ടത്.
രാജിവെച്ച ജയിംസ് പന്തമ്മാക്കൻ തന്നെ വീണ്ടും പ്രസിഡന്റാകനുള്ള തീവ്രശ്രമമെണ് നടക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ പൂർണ്ണ പിന്തുണയിലാണ് പന്തമാക്കലിന്റെ നീക്കം. ഇനിയുള്ള രണ്ടര വർഷത്തിൽ ആദ്യ ഒന്നര വർഷം പന്തമ്മാക്കലിന്‌ അവസരം നൽകാനാണ് നീക്കം. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി വീണ്ടും പ്രസിഡന്റാകാനുള്ള നീക്കമാണ് ജയിംസ് നടത്തുന്നത്. ചൊവ്വ പകൽ പതിനൊന്നിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.


No comments