Breaking News

വിഷു കണിയൊരുക്കാൻ കണിവെള്ളരിയിൽ വിജയഗാഥ തീർത്ത് മയ്യങ്ങാനത്തെ പെൺ കൂട്ടായ്മ


മയ്യങ്ങാനം: വിഷു കണിയൊരുക്കാൻ കണിവെള്ളരിയൊരുക്കി പെൺ കൂട്ടായ്മ  ഈ വർഷത്തെ വിഷു കണിയൊരുക്കാൻ കണിവെള്ളരി വിളയിച്ച് പെൺ കൂട്ടായ്മയുടെ വിജയഗാഥ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മയ്യങ്ങാനം വിസ്മയ കുടുംബശ്രീയിലെ തളിര്, ദൃശ്യ എന്നീ ജെ എൽ ജി അംഗങ്ങളായ ദിവ്യവിനോദ്, പ്രജിത കൃഷ്ണൻ , സിജി ബിജു പത്മിനി എം.സി ,സിനി മധുസൂദനൻ , എന്നിവരാണ്  ആലത്തടി വയലിൽ  മാവുപ്പാടി ശ്രീധരന്റെ ഒരു ഏക്കർ ഓളം കൃഷി ഭൂമി പാട്ടത്തിനെടുത്ത് വെള്ളരി കൃഷി ഇറക്കിയത്  വിഷു വിപണിയിലെത്തിക്കുക എന്ന ലക്ഷ്യമാണ് നൂറു മേനി കണിവെളളരി വിളയിക്കാനായത്

തീർത്തും വളങ്ങൾ  ചാണകം കോഴിവളം എന്നി ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിച്ചത് ഈ വിഷുവിന് വിഷരഹിത പച്ചക്കറി നാട്ടുകാർക്ക് നൽകുക എന്ന ലക്ഷ്യമായിരുന്നു. ഇവരുടെ കഠിനാദ്ധ്വാനത്തിന് പിന്നിൽ കോടോം ബേളൂർ കൃഷി ഓഫീസിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു

വിളവെടുപ്പ് പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ  ഉദ്ഘാടനം ചെയ്തു. എം. അനീഷ്കുമാർ , എം രവീന്ദ്രൻ ,പി.ചന്ദ്രൻ , പ്രജിത കൃഷ്ണൻ , ദിവ്യ വിനോദ് എന്നിവർ സംസാരിച്ചു. സിജി ബിജു നന്ദിയും പറഞ്ഞു

No comments