Breaking News

മകനെ കാണാനില്ലെന്ന്‌ പോലീസിൽ മാതാവിന്റെ പരാതി ചിറ്റാരിക്കാൽ കടുമേനി സ്വദേശിയെയാണ് കാണാതായത്


ചിറ്റാരിക്കാല്‍: മകനെ കാണാനില്ലെന്ന്‌ പോലീസില്‍ മാതാവിന്റെ പരാതി.
കടുമേനിയിലെ അഗസ്റ്റിന്റെ ഭാര്യ ചിന്നമ്മയാണ്‌ രണ്ടാമത്തെ മകന്‍ കുര്യന്‍ എന്ന അനീഷിനെ(44) 5 മാസമായി കാണാനില്ലെന്ന്‌ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയത്‌.
മുമ്പും വീട്ടില്‍ പറയാതെ പലസ്ഥലത്തേക്കും പോകുന്ന പതിവുണ്ട്‌. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്‌ തിരിച്ചെത്തും. ഇതിന്‌ മുമ്പ്‌ കാണാതായ സമയത്ത്‌ പോലീസില്‍ പരാതികൊടുത്തിരുന്നു. തിരിച്ചെത്തിയശേഷം അനീഷ്‌ ഇതേ ചൊല്ലി മാതാവിനോട്‌ വഴക്കിട്ടു. ഇതുമൂലമാണ്‌ മാസങ്ങളായി
പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന്‌ ചിന്നമ്മ പോലീസിനെ അറിയിച്ചു.

No comments