Breaking News

ചെന്നടുക്കം എ കെ ജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു മുൻ കല്യാശേരി എം എൽ എ ടി വി രാജേഷ്‌ പരിപാടി ഉൽഘാടനം ചെയ്തു


ഭീമനടി :  ചെന്നടുക്കം എ കെ ജി   ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. മുൻ കല്യാശേരി എം എൽ എ  ടി വി രാജേഷ്‌ പരിപാടി ഉൽഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർഷനും സംഘടകസമിതി ചെയർമാനുമായ കുമാരി അഖില. സി. വി. അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സി വി ശശിധരൻ സ്വാഗതം പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത്‌ മുൻവൈസ് പ്രസിഡന്റ് ടി വി  സുകുമാരൻ, പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ വി  രാജേഷ്, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ്. സെബാസ്റ്റ്യൻ, നേതൃസമിതി കൺവീനർ പി കെ  രമേശൻ, ബിജി ടീച്ചർ, രാജേഷ്. ഇ കെ , എം. കുഞ്ഞികൃഷ്ണൻ, തമ്പാൻ. പി, മാത്യു തോമസ്, ബാലാമണി ഗോവിന്ദൻ, തമ്പാൻ.പി വി , ഉഷീദ് കുമാർ.എംവി , കുഞ്ഞിക്കണ്ണൻ പാപ്പനാട്ട്, സുന്ദരേശൻ.ടി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.  ലിനി ടീച്ചർ നന്ദി അറിയിച്ച് സംസാരിച്ചു. ഗ്രാമവാസികളുടെ കലാപരിപാടികളും യുവ മ്യൂസിക് ബാന്റ് കാസറഗോടിന്റെ ഗാനമേള യും നടന്നു.

 M. B. B. S. ന് മെറിറ്റിൽ അഡ്മിഷൻ ലഭിച്ച കുമാരി വൈഷ്ണവി കൃഷ്‌ണന് അനുമോദനം നൽകി. ഗ്രാമ മുത്തശ്ശി വെള്ളച്ചി അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു




No comments