പുഴയിൽ മീൻപിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു മുനയംകുന്ന് തോട്ടം ചാലിലെ ജെയിംസിന്റെ മകൻ മാത്യു (44) ആണ് മരണപ്പെട്ടത്
ചിറ്റാരിക്കാൽ : പുഴയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിൽ യുവാവ് ഷോക്കറ്റ് മരിച്ചു.മുനയംകുന്ന് തോട്ടം ചാലിലെ അനന്തംകുളം ഹൗസിൽ ജെയിംസിന്റെ മകൻ മാത്യു(44) ആണ് മരണപ്പെട്ടത്.
ഇൻവർട്ടർ ഉപയോഗിച്ച് പുഴയിൽ വൈദ്യുതി കടത്തി മീൻ പിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെ മീൻപിടിക്കാൻ പോയ മാത്യു തിരിച്ചുവരാത്തതിനെതുടർന്ന് ഇന്ന് രാവിലെ സഹോദരൻ ഫിലിപ്പ് അന്വേഷിച്ചുചെന്നപ്പോൾ മാത്യു പുഴയോരത്ത് പാറക്കല്ലിന് സമീപം ഷോക്കേറ്റ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു തന്നെ ഇൻവർട്ടർ ഓൺ ചെയ്തനിലയിൽ ഉണ്ടായിരുന്നു. പരിസരവാസികളെ വിളിച്ചു കൂട്ടി ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി.
No comments