Breaking News

അമൃത് ഭാരത് പദ്ധതി രണ്ടാം ഘട്ടം കാഞ്ഞങ്ങാട് റെയിൽസ്റ്റേഷനിൽ 10 കോടിയുടെ വികസന പ്രവർത്തനങ്ങൾ റെയിൽവേ പാസഞ്ചേർസ് അമിനിറ്റി ബോർഡ് ചെയർമാൻ പി കെ കൃഷ്ണദാസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു


കാഞ്ഞങ്ങാട് : രണ്ടാം ഘട്ട അമൃത് ഭാരത് പദ്ധതിയില്‍ കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനെ ഉള്‍പ്പെടുത്തിയായി റെയില്‍വേ പാസഞ്ചേര്‍സ് അമിനിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കാനായി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് 10 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനില്‍ നടക്കുക. റെയില്‍വേയില്‍ സുരക്ഷ ഉറപ്പാക്കാന്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റ് വാതില്‍ പൂര്‍ണ്ണമായി അടച്ചിടും. ട്രെയിനില്‍ സിസി ടിവി ഉള്‍പ്പെടെയുളളവ സ്ഥാപിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഈ മാസം 18 ന് ചേരുന്ന റെയില്‍വേയുടെ യോഗത്തില്‍ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.




നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ബി ജെ പി ജില്ല പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറി എ വേലായുധന്‍, വൈസ് പ്രസിഡന്റ് എം ബല്‍രാജ്, കൗണ്‍സിലര്‍മാരായ സൗദാമിനി, കുസുമം, എന്‍ അശോക് കുമാര്‍, , സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്‌മാന്‍, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി യൂസഫ് ഹാജി, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് സോവിച്ചന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അസ്ലം, എം പ്രശാന്ത് ,

അഡ്വ കെ കെ. രാജഗോപാല്‍, എച്ച് ഗോകുല്‍ദാസ് കാമ്മത്ത്, ബഷീര്‍ ആറങ്ങാടി, എ ഹമീദ് ഹാജി ,സുറൂര്‍ മൊയ്തു ഹാജി, കുഞ്ഞബ്ദുള്ള ഹാജി, എം മുകുന്ദ പ്രഭു തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments