Breaking News

ഓൺലൈൻ വാതുവെപ്പിനും ചൂതാട്ടത്തിനും നിരോധനം; അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കുമെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം അറിയിച്ചു. ജനുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട കരടുനയം പുറത്തിറക്കിയത്. പതിനെട്ടുവയസ്സില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് ഗെയിം കളിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല എസ്ആര്‍ഒകള്‍ക്കായിരിക്കും. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതായിരിക്കും ഇതിന്റെ മാനദണ്ഡം.

വിദ്യാഭ്യാസവിദഗ്ധര്‍, മനഃശാസ്ത്രവിദഗ്ധര്‍, ശിശുവിദഗ്ധര്‍, വ്യവസായപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്വയംനിയന്ത്രിത സംവിധാനമാണ്(എസ്ആര്‍ഒ) കാര്യങ്ങള്‍ നിയന്ത്രിക്കുക. പുതിയ നയങ്ങള്‍ പാലിക്കാത്ത ഗെയിമിങ് സ്ഥാപനങ്ങള്‍ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷ നഷ്ടപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുമാത്രമാണ് നിയന്ത്രണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments