Breaking News

പരപ്പ നേതാജി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതിയ ഓഫീസ് റൂമിന്റെ ഉത്ഘാടനവും ഇഫ്താർ വിരുന്നും നടന്നു


പരപ്പ :പരപ്പ നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് റൂമിന്റെ ഉത്ഘാടനം പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി വി ചന്ദ്രൻ നിർവഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എച് അബ്ദുൽ നാസർ മുഖ്യ അതിഥിയായിരുന്നു. ക്ലബ്‌ പ്രസിഡന്റ്‌ പുഷ്പരാജൻ എം കെ അധ്യക്ഷം വഹിച്ചു. പരപ്പ ജുമാഅത് പ്രസിഡന്റ്‌ സി ഇച്ച് കുഞ്ഞബ്ദുള്ള, കമ്മാടം ജുമാഅത് പ്രസിഡന്റ്‌ സുൽഫിക്കർ അലി, പരപ്പ വ്യപാരി വ്യവസായി പ്രസിഡന്റ്‌ കോട്ടക്കൽ വിജയൻ, പി വേണുഗോപാലൻ, പി തമ്പാൻ, ഇർഷാദ് സി എച്ച്, എന്നിവർ സംസാരിച്ചു. ഉത്ഘാടനപരിപാടികൾക്കു ശേഷം ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

No comments