കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നിർമ്മാണ മന്ദഗതി ; പ്രതിഷേധ സമരത്തിനൊരുങ്ങി നാട്ടുകാർ നാളെ പൂടുംങ്കല്ല് മുതൽ രാജപുരം വരെ പ്രതിഷേധമാർച്ചും റോഡ് ഉപരോധവും
ആദ്യഘട്ട ടാറിങ് ഏപ്രില്‍ 10നകം പൂര്‍ത്തിയാക്കണമെന്ന് കരാറുകാരനോടും കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥരോടും എംഎല്‍എ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഒരു പടി പോലും മുന്നോട്ടു പോയില്ലെന്ന് മാത്രമല്ല റോഡിലെ പൊടി നിയന്ത്രിക്കാന്‍ ആവശ്യത്തിന് വെള്ളം ഒഴിക്കുമെന്ന ഉറപ്പും പാലിക്കാത്ത അവസ്ഥയാണ്. മഴ തുടങ്ങിയാല്‍ നവീകരണത്തിനായി കിളച്ചിട്ട റോഡില്‍ കൂടിയുള്ള ഗതാഗതം തന്നെ അവതാളത്തില്‍ ആകും. നിലവില്‍ കള്ളാര്‍ -കൊട്ടോടി- ചുള്ളിക്കര വഴിയാണ് പലരും യാത്ര ചെയ്യുന്നത്.
No comments