Breaking News

വെള്ളരിക്കുണ്ട് മധുരിക്കും മെയ് 25 മുതൽ ചക്ക-മാമ്പഴ മഹോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: മെയ് 25, 26, 27 തീയതികളിൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചക്ക-മാമ്പഴ മഹോത്സവത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്ബ്, ബളാൽ കൃഷിഭവൻ, ബളാൽ പഞ്ചായത്ത് സി ഡി എസ് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വെള്ളരിക്കുണ്ട് മിൽമാ ഹാളിൽ നടന്ന സംഘാടക സമിതി യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.

രാജു കട്ടക്കയം സംഘാടക സമിതി ചെയർമാനായും ഷോബി ജോസഫ് ജന. കൺവീനറായും 50 അംഗ സംഘാടക കമ്മറ്റി സബ് കമ്മറ്റികൾ രൂപീകരിച്ചു.

പരിപാടിയുടെ ഭാഗമായി മികച്ച നാടൻ വരിക്കപ്ളാവിനെ കണ്ടെത്തൽ. പച്ച ചക്ക വിഭവങ്ങൾ, ചക്കപ്പഴ വിഭവങ്ങൾ, ചക്കക്കുരു വിഭവങ്ങൾ എന്നിവയുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധയിനം മാങ്ങകളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. ചക്ക കൊണ്ടുള്ള വിവിധ ഭക്ഷണവിഭവങ്ങൾ മേളയിൽ ലഭ്യമാകും. മറ്റ് വാണിജ്യ സ്റ്റാളുകളും ഉണ്ടാകും.

No comments