Breaking News

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനമാണ് വിജയ ശതമാനം


തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് വിജയ ശതമാനം. വിജയശതമാനത്തില്‍ വര്‍ധന. 0.44 ശതമാനമാണ് വര്‍ധിച്ചത്.68694 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. വിജയശതമാനം കൂടുതല്‍ കണ്ണൂരാണ്. ഏറ്റവും കുറവ് വയനാട് ജില്ല. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളില്‍ നൂറ് ശതമാനം വിജയം. ഏറ്റവും കൂടുതല്‍ ഏ പ്ലസ് മലപ്പുറം ജില്ലയില്‍.

4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. പരീക്ഷാ ഫലം പരിശോധിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

എസ്. എസ്.എൽ.സി പരീക്ഷയിൽ കാസർകോട് ജില്ലയില്‍ 99.82 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

No comments