Breaking News

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുസെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം


2000 രൂപ നോട്ട് പിന്‍വലിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ബിഐയുടെ 'ക്ലീന്‍ നോട്ട് പോളിസി'യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500-ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്‌ 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ ഇറക്കിയത്.

No comments