Breaking News

സംസ്ഥാന മാർഷ്യൽ ആർട്സ് ഫെസ്റ്റിൽ ബെസ്റ്റ് പെർഫോമർ അവാർഡ് കരസ്ഥമാക്കി വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ ഗൗതം


വെള്ളരിക്കുണ്ട്: ചെറുവത്തൂരിൽ വെച്ച് നടന്ന  സംസ്ഥാന മാർഷ്യൽ ആർട്സ് ഫെസ്റ്റിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു 2 സ്വർണ്ണം, 2 വെങ്കല മെഡലുകളും കൂടാതെ ബെസ്റ്റ് പെർഫോമർ അവാർഡും കരസ്ഥമാക്കി വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ ഗൗതം ദ്രാവിഡ് നാടിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചു. സുനിൽകുമാർ-ശോഭ ദമ്പതികളുടെ മകനാണ് ഗൗതം. വെള്ളരിക്കുണ്ടിലെ ഗ്രാൻഡ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമിയിലെ  അനിൽമാസ്റ്ററുടെ കീഴിൽ ആണ് ഗൗതം പരിശീലനം നേടുന്നത്. കാസർകോട് ജില്ല ഓവറോൾ കിരീടം ചൂടിയ മാർഷ്യൽ ആർട്സ് ഫെസ്റ്റിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറ്റി തൊണ്ണൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരച്ചു.

No comments