പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ലഭിക്കാൻ ലിങ്ക് തുറക്കുക
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു സെക്രട്ടേറിയേറ്റ് പിആര്‍ഡി ചേന്പറിലാണ് ഫലപ്രഖ്യാപനം.
വൈകുന്നേരം നാലു മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും .ഇത്തവണ ആകെ പരീക്ഷയെഴുതിയത് 4,32,436 വിദ്യാര്‍ഥികളാണ്. ഇതില്‍ 2,14,379 പെണ്‍കുട്ടികളും 2,18,057 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍:
www.results.kite.kerala.gov.in
പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ജൂൺ രണ്ടിന് തുടങ്ങും
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ രണ്ടിന് തുടങ്ങും. ജൂൺ 10 വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെൻറും 17ന് ആദ്യ അലോട്ട്മെൻറും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്മെൻറുകളുണ്ടാകും. മുഖ്യഘട്ടം പൂർത്തിയാക്കി ജൂലൈ അഞ്ചിന് ഒന്നാം വർഷ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാൽ അവർക്കുവേണ്ടി അപേക്ഷ സമർപ്പണം ഇത്തവണ നീട്ടേണ്ടിവരില്ല.
No comments