Breaking News

വിരമിക്കുന്ന സഹകരണ ബാങ്ക് സെക്രട്ടറിമാർക്ക് വെള്ളരിക്കുണ്ട് താലൂക്ക് സഹകരണ സംഘം ചീഫ് എക്സിക്യൂട്ടീവ് ഫോറം ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട്: സുദീർഘമായ സേവനത്തിന് ശേഷം ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിക്കുന്ന ശ്രീ. ജോസ് തോമസ്, മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിക്കുന്ന ശ്രീ. മാത്യു എം. മാത്യു എന്നിവർക്ക് വെള്ളരിക്കുണ്ട് താലൂക്ക് സഹകരണ സംഘം ചീഫ് എക്സിക്യൂട്ടീവ് ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വെള്ളരിക്കുണ്ട് സഹകരണ  അസിസ്റ്റന്റ് കെജിസ്ട്രാർ (ജനറൽ ) ശ്രീ. പി.ലോഹിതാക്ഷന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് , കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ് റെജിസ്ട്രാർ ശ്രീമതി.കെ. ലസിത  ഉദ്ഘാടനം ചെയ്തു. ശ്രീ.രാജൻ കുനിയേരി, വി. സുനിൽകുമാർ , കെ.എൻ സന്തോഷ് , പ്രേംരാജ്, ദീപുദാസ് , ബാലകൃഷ്ണൻ , സുനിത, തുടങ്ങിയവർ പ്രസംഗിച്ചു . വി.പ്രശാന്ത് സ്വാഗതവും, രജനി എസ് നന്ദിയും രേഖപ്പെടുത്തി.



No comments