Breaking News

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് കടൽക്ഷോഭത്തിൽ ബോട്ട് തകർന്നു


കാഞ്ഞങ്ങാട് : മീൻപിടിച്ച്‌ വരികയായിരുന്ന ബോട്ട് കടൽക്ഷോഭത്തിൽ തകർന്നു. ഇന്നലെ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്താണ് സംഭവം.
ബോട്ടിൽ നിന്ന് മീൻ തോണിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തിരമാലയിൽപ്പെട്ട് തകർന്നത്. തൊഴിലാളികൾക്ക് പരിക്കേറ്റില്ലെങ്കിലും ബോട്ട് പൂർണമായി തകർന്നു. ബോട്ട് കരക്കടുപ്പിക്കാൻ പാകത്തിൽ ജെട്ടിയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ പറയുന്നു.

No comments