Breaking News

മലയോര ഹൈവേയുടെ ഭാഗമായ കാറ്റാംകവല റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക ; മലയോര കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ് ബി എഞ്ചിനിയറുടെ കാര്യാലയത്തിന് മുന്നിൽ സൂചന നിരാഹാര സമരം നടത്തി


വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ ഭാഗമായ കാറ്റാംകവല കുത്തനെയുള്ള ഇറക്കത്തിൽ റോഡിൻ്റെ മൂന്നിൽ രണ്ട് ഭാഗം ഇടിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമായിട്ടും അടിയന്തിര പ്രാധാന്യം നൽകാതെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസറ്റി പ്രസ്തുത പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് മലയോര കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ് ബി എഞ്ചിനിയറുടെ കാര്യാലയത്തിന് മുന്നിൽ സൂചന നിരാഹാര സമരം നടത്തി.

നൂറ് കണക്കിന് വാഹനങ്ങളും ആയിരകണക്കിന് ആൾക്കാരും നിരന്തരം കടന്ന് പോകുന്ന റോഡ് ഈ മഴക്കാലത്തിന് മുമ്പ് പണി പൂർത്തീകരിച്ചില്ലെങ്കിൽ വൻ ദുരന്ത ഉണ്ടാകാൻ സാദ്ധ്യത ഉണ്ട് ഇവിടെ മറ്റ് ലിങ്ക് റോഡും ഇല്ലാത്തത് കാരണം ആശുപത്രികളിലേക്കും സ്ക്കൂളുകളിലേക്കും എത്തുന്നതിന് കിലോമീറററുകൾ അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ ഇതിന് ശാശ്വത പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരത്തിന് മലയോര കർഷക രക്ഷാസമിതി നേത്രത്വം നൽകുമെന്ന് നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ടോമി കുരുവിളാനി പറഞ്ഞു ജോയിമാരടി സ്വാഗതം പറഞ്ഞു ജയിസൺ മറ്റപ്പള്ളി, ബേബി വെട്ടുകല്ലേൽ സണ്ണി പുതനപ്ര, ജോസഫ് നെല്ലിവീട്ടിൽ, ഷിബു ആലത്തടി തുടങ്ങിയവർ നിരാഹാരത്തിന് നേതൃത്വം നൽകി

No comments