Breaking News

"പിണറായി സർക്കാരിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം ''; ആർ എസ് പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി


വെള്ളരിക്കുണ്ട് : പിണറായി സർക്കാരിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു ആർ എസ് പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . വെള്ളരിക്കുണ്ടിൽ വെച്ച് നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു . എൻ വിജയൻ അധ്യക്ഷത വഹിച്ചു . കെ എ സാലു സ്വാഗതം പറഞ്ഞു ആർ വൈ എഫ്  ജില്ലാ സെക്രട്ടറി ജിബിൻ അബ്രഹാം,  കെ എ ജോസഫ് , ജിജോ ജോസ്എന്നിവർ സംസാരിച്ചു


No comments