Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉപകേന്ദ്രങ്ങളായ ചോയ്യംകോട് ,ബിരിക്കുളം എന്നിവയെ സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി  ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ കെ കൈരളി അധ്യക്ഷത വഹിച്ചു മെഡിക്കൽ ഓഫീസർ ജിഷ മുങ്ങത്ത് പദ്ധതി വിശദീകരിച്ചു പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി വാർഡ് മെമ്പർ ധന്യ പി കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ സുരേഷ്ബാബു എം വി ,  പി എച്ച് എൻ സതി പി, എം എൽ എസ് പി സുധിന സുധാകരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജെ പി എച്ച് എൻ മിനിമോൾ  സ്വാഗതവും ജെ എച്ച് ഐ മുരളി കയ്യൂർ നന്ദിയും പറഞ്ഞു .ബിരിക്കുളത്ത് നടന്ന പരിപാടി വാർഡ് മെമ്പർ സന്ധ്യയുടെ അധ്യക്ഷതയിൽ  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ ഉദ്ഘാടനം ചെയ്തു

No comments