Breaking News

ശക്തമായ കാറ്റിലും മഴയിലും കൊന്നക്കാട് വ്യാപക നാശനഷ്ടം നിരവധി മരങ്ങൾ തകർന്നുവീണു, വീടുകൾക്ക് കേടുപാട്


കൊന്നക്കാട്: മലയോരത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊന്നക്കാട് പ്രദേശത്ത് വ്യാപക നാശനഷ്ടം. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും നിലംപതിച്ചു. ഏതാനും വീടുകൾക്ക് മീതെ മരം പൊട്ടിവീണ് കേടുപാടുകൾ സംഭവിച്ചു. കൊന്നക്കാട് ബസ്റ്റാൻ്റ് പരിസരത്തും മരം പൊട്ടിവീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി.

പറമ്പയിലെ സനൽകുമാരൻ്റെ വീട് ഭാഗീകമായി തകർന്നു. റബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയവ കാറ്റിൽ നിലംപതിച്ചു.നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു



No comments