Breaking News

ജില്ലയിലെ അഞ്ച് റേഷൻ കടകൾ ഇനി കെ സ്‌റ്റോർ വെള്ളരിക്കുണ്ട് താലൂക്കിൽ പൂങ്ങോട്, പേരിയ എന്നീ റേഷൻ കടകളും ഇനി കെ സ്‌റ്റോർ


അരിയും മണ്ണെണ്ണയും പഞ്ചസാരയുമൊക്കെ മാത്രം ലഭിച്ചിരുന്ന റേഷന്‍ കടകള്‍ ഇനി ഓര്‍മകള്‍ മാത്രമാവും. റേഷന്‍ കടയില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് ആദ്യഘട്ടത്തില്‍ അഞ്ച് റേഷന്‍ കടകള്‍. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളും ഗ്യാസും ബാങ്കിംഗ് ,അക്ഷയ സേവനങ്ങളുമൊക്കെ ഇനി മുതല്‍ കെ സ്‌റ്റോറിലൂടെ ലഭിക്കും. മില്‍മ ഉല്പന്നങ്ങളും അഞ്ച് കിലോയുടെ ചോട്ടു ഗ്യാസും സപ്ലൈകോയുടെയും ശബരിയുടെയും വിവിധ ഉല്‍പ്പന്നങ്ങളും ബാങ്കിംഗ് സേവനങ്ങളും തുടങ്ങി എല്ലാം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന  ഇടങ്ങളായി കെ-സ്‌റ്റോറുകള്‍ മാറും.  ഹൊസ്ദുര്‍ഗ് താലൂക്കില്‍ മൂന്നും വെള്ളരിക്കുണ്ട് താലൂക്കില്‍ രണ്ടും റേഷന്‍ കടകളാണ് കെ സ്‌റ്റോറുകളാവുന്നത്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ വലിയപറമ്പ , കൂട്ടപ്പുന്ന, ആയമ്പാറ എന്നീ റേഷന്‍കടകളും വെള്ളരിക്കുണ്ട് താലൂക്കില്‍ പൂങ്ങോട്, പേരിയ എന്നീ റേഷന്‍ കടകളും സേവനത്തില്‍ ഇനി ഹൈടെക്കാവും

No comments