ഭീമനടി -കുടുംബക്ഷേമ ഉപകേന്ദ്രം ഇനി മുതൽ ജനകീയ ആരോഗ്യ കേന്ദ്രം. അടിയന്തര ഘട്ടത്തിലുള്ള മരുന്നുകളുൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും
ഭീമനടി -കുടുംബക്ഷേമ ഉപകേന്ദ്രം ഇനി മുതൽ ജനകീയ ആരോഗ്യ കേന്ദ്രം.ഇനി മുതൽ അടിയന്തര ഘട്ടത്തിലുള്ള മരുന്നുകളുൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ്.ഗിരിജ മോഹൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശാന്തികൃപ അധ്യക്ഷം വഹിച്ചു.മെഡിക്കൽ ഓഫീസർ അലോക് ബി.രാജ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർമാരായ കെ.കെ തങ്കച്ചൻ, മോളിക്കുട്ടി പോൾ, ടി.വി.രാജീവൻ, ലില്ലിക്കുട്ടി ,അജേഷ് അമ്പു, എം.വി.ലിജിന പ്രസംഗിച്ചു. ഷൈല മാത്യു സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നളിനാക്ഷൻ നന്ദിയും പറഞ്ഞു.
No comments