Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവലോകനവും മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ ആദരിക്കലും നടന്നു


പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവലോകനവും   മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ ആദരിക്കലും നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്ന പരിപാടി ബഹു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി ഉത്ഘാടനം ചെയ്തു. കെ. ഭൂപേഷ് അധ്യക്ഷൻ ആയിരുന്നു. പി. വി. ചന്ദ്രൻ, അന്നമ്മ മാത്യു, കെ..ജി.ബിജു കുമാർ , എം. വിജയകുമാർ വിവിധ ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ സംസാരിച്ചു.. തൊഴിലുറപ്പ് ആക്രഡിറ്റെഡ് എഞ്ചിനീയർ രഞ്ജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.  രജനി കൃഷ്ണൻ സ്വാഗതവും  ബിനു നന്ദിയും പറഞ്ഞു

No comments