Breaking News

മോഷ്ടിച്ച സ്കൂട്ടറിൽ ചുറ്റിക്കറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ

വിദ്യാനഗർ : മോഷ്ടിച്ച സ്കൂട്ടറിൽ ചുറ്റിക്കറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. ബദിയഡുക്ക ബീജന്തടുക്കയിലെ എം.നിഹാൽ (18), നെല്ലിക്കട്ട പാറമൂലയിലെ മുഹമ്മദ് സഹീർ (18), കാറഡുക്ക കർമംതൊടിയിലെ മുഹമ്മദ് റഫീഖ് (27) എന്നിവരാണ് പിടിയിലായത്.


വിദ്യാനഗർ ഇൻസ്പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി ചെങ്കള എതിർത്തോട്ട്‌ നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് മൂവരും പിടിയിലായത്. ഇന്ദിരാനഗറിൽ താമസിക്കുന്ന കൊല്ലം സ്വദേശി രജികുമാറിന്റെ സ്കൂട്ടറിലായിരുന്നു മൂവരും കറങ്ങിയത്. മരപ്പണിക്കാരനായ രജികുമാറിന്റെ സ്കൂട്ടർ കഴിഞ്ഞ 14-നാണ് മോഷണം പോയത്.


ബദിയഡുക്ക സ്റ്റേഷനിൽ നിഹാലിന്റെയും മുഹമ്മദ് സഹീറിന്റെയും പേരിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്. നിഹാൽ കഞ്ചാവ് കേസിലും പ്രതിയാണ്. കർണാടകയിലെ സുള്ള്യ, മടിക്കേരി പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ ബൈക്ക് മോഷണത്തിന് കേസുള്ളതായി ഇൻസ്പെക്ടർ പറഞ്ഞു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. എസ്.ഐ.മാരായ വിജയൻ മേലത്ത്, സി.ബാബു, എ.എസ്.ഐ. പ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, ഹരിലാൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

No comments