Breaking News

വ്യാപാര ഭവൻ കെട്ടിടം യാഥാർത്ഥ്യമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ്


മാലോം: വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റിൻ്റെ വ്യാപാര ഭവൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടോമിച്ചൻ കാത്തിരമറ്റം അധ്യക്ഷനായി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യാഥിതിയായി. ജില്ലാ ജന.സെക്രട്ടറി കെ.ജെ സജി മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജന.സെക്രട്ടറി അഗസ്റ്റിൻ അറയ്ക്കൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പാലിയേറ്റീവ് ധനസഹായ വിതരണം നടത്തി. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, തോമസ് കാനാട്ട്, കെ.എം കേശവൻ നമ്പീശൻ, ഷേർളി സെബാസ്റ്റ്യൻ, അലക്സ് നെടിയകാല, ജെസി തോമസ്, തുടങ്ങിയവർ സംസാരിച്ചു.

No comments