Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി ദിനാചരണം നടത്തി ജലാശയങ്ങളിൽ ഗപ്പി മത്സ്യം നിക്ഷേപിച്ചു

 


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി ദിനാചരണം നടത്തി. ജലാശയങ്ങളിൽ ഗപ്പി മത്സ്യ നിക്ഷേപം , തോട്ടങ്ങളിൽ നിരീക്ഷണം, കൊതുക് സാന്ദ്രത സർവേ , ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചു. ബളാൽ കുഴിങ്ങാട് നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിസന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ്, ജൂ ഹെൽത്ത് ഇൻസ്പെക്ടർ നിരോഷ വിജു, പബ്ളിക്ക് ഹെൽത്ത് നഴ്സ് അനുപമ പി വി., മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ സുജ മോൾ സ്കറിയ, ജ്യോ തി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ആശ സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.



No comments