Breaking News

പുത്തൻ സാരിയുമായി സിനിമാ നടിയുടെ വീട്ടിലെത്തി കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി


പയ്യന്നൂർ: പുത്തൻ സാരിയുമായി സിനിമാ നടിയുടെ വീട്ടിലെത്തി നടിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെ പൊലീസ് തൂക്കി. ഒടുവിൽ താക്കീതു നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു. ചപ്പാരപ്പടവ് സ്വദേശിയായ അഭിലാഷ് ജോർജ്ജിനെയാണ് പൊലീസ് താക്കീത് ചെയ്തത്. ഇയാളെ ഡോക്ടറെ കാണിക്കണമെന്ന് ഉപദേശിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. തളിപ്പറമ്പിലെ ഒരു നടിയുടെ പരാതി പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് പൊലീസ് നടപടിക്ക് ആസ്പദമായ സംഭവം. ബുധനാഴ്ച രാവിലെ 10 മണിയോടെ അഭിലാഷ് ജോർജ്ജ് നടിയുടെ വീട്ടിൽ എത്തി. തുടർന്നു സാരി ഉയർത്തി കാണിച്ചുകൊണ്ട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഭയന്നു പോയ നടിയും മാതാവും വാതിലടച്ച് വീട്ടിനകത്തേയ്ക്ക് കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയച്ചതായും പരാതിയിൽ പറഞ്ഞു.

No comments