Breaking News

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് കാസർകോട് ജില്ലയില വിവിധ ഗ്യാസ് ഏജൻസികൾക്ക്‌ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് കാസർകോട് ജില്ലയിലവിവിധ ഗ്യാസ് ഏജൻസികൾക്ക്‌ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . യുദ്ധ ഭീതി  പരത്തി ഗ്യാസിന് അന്യായമായി വിലവർദ്ധിപ്പിക്കുന്നതിനെതിരെയും ഗ്യാസ് അന്യായമായി പൂഴ്ത്തി വച്ച്  ക്ഷാമം വരുത്തി ഹോട്ടലുടമകളെ ബുദ്ധിമുട്ടിക്കുന്നതി ൽ നിന്നും ഏജൻസികൾ പിൻ തിരിയുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ്  ജില്ലയിലെ അസോസിയേഷന്റെ യുനിറ്റുകളായ നീലേശ്വരം, തൃക്കരിപ്പൂർ, പടന്ന, ച്ചോയ്യംകോട്,ചീ മേനി എന്നി യുനിറ്റുകളുടെ പ്രവർത്തകർ അണിചേർന്ന് ചീമേനി ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചത്. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തൃക്കരിപ്പൂർ യൂനിറ്റ്  സെക്രട്ടറി വിജയൻ തൃക്കരിപ്പൂരിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടരി പ്രകാശൻപരിപ്പുവട ധർണ്ണാ  സമരം ഉത്ഘാടനം ചെയ്തു. ചടങ്ങിൽവിവിധ യൂനിറ്റ് നേതാക്കളായ ഷീന,ശുഹൈൽ, വിജിത്ത്, മനോജ്, ഫിറോസ് എന്നിവർ സംസാരിച്ചു.ചിമേനി യൂനിറ്റ് സെക്രട്ടറി ലത്തിഫ് സ്വാഗതവും നീലേശ്വരം യൂനിറ്റ്മെമ്പർ സത്യൻ നന്ദിയും പറഞ്ഞു.

No comments