വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു
രാജപുരം: കള്ളാർ നൂറ്റാറിൽ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ വീട്ടമ്മ മരണപ്പെട്ടു. കള്ളാർ വില്ലേജിലെ നൂറ്റാറിൽ താമസിക്കുന്ന മഴുവഞ്ചേരി ക്കാലായിൽ സജി തോമസിന്റെ ഭാര്യ ബിന്ദു സജി (48) ആണ് മരിച്ചത്.
മിനിയാന്ന് വൈകുന്നേരം ആറുമണിയോടെ സ്വന്തം വീട്ടിൽ വെച്ചാണ് ബിന്ദു കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
No comments