ചിറ്റാരിക്കാൽ മണാട്ടികവലയിൽ കുഴൽ കിണർ കുഴിക്കുന്നതിനായി റാഡ് ഇറക്കുന്നതിനിടയിൽ ജീപ്പ് പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
ചിറ്റാരിക്കാൽ : കുഴൽ കിണർ കുഴിക്കുന്നതിനായി റാഡ് ഇറക്കുന്നതിനിടയിൽ ജീപ്പ് പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട്, നാമക്കൽ, സീതാരാമപാളയം, മാങ്കുട്ടിപാളയത്തെ രാജഗോപാലിന്റെ മകൻ മുരളി രാജഗോപാൽ (40) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മണാട്ടികലവലയിലാണ് അപകടം. കുഴൽ കിണർ കുഴിക്കുന്നതിനായുള്ള റാഡുകൾ ജീപ്പിലാണ് സ്ഥലത്ത് എത്തിച്ചത്. ഇറക്കമുള്ള സ്ഥലത്ത് ജീപ്പ് നിർത്തി റാഡുകൾ ഇറക്കുന്നതിനിടയിൽ അബന്ധത്തിൽ പിന്നോട്ട് നീങ്ങിയ ജീപ്പ് മുരളിരാജഗോപാലിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് ജീപ്പിന്റെ പിറകു ഭാഗത്ത് കൂടുതൽ ആരും ഇല്ലായിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments