Breaking News

'മാലിന്യമുക്ത നവകേരളം' കിനാനൂർ കരിന്തളം പഞ്ചായത്തിൽ തുടർ പ്രവർത്തന ആലോചന യോഗം നടത്തി


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ പഞ്ചായത്ത് തല തുടർ പ്രവർത്തനം ആലോചനയോഗവും  2022-2023 അധ്യയന വർഷത്തെ 100% വിജയം നേടിയ  സ്കൂളുകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

പരിപാടി കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം എൽ എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു സബ് കളക്ടർ ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു ,ടി പി ശാന്ത, അജിത്ത് കുമാർ കെ വി , ഷൈജമ്മ ബെന്നി, പാറക്കോൽ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വച്ച് എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ ഗവൺമെൻറ് ഹയർ സെക്കൻഡറി ചായ്യോത്ത്,  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പ, കെ എച്ച് എസ് കുമ്പളപ്പള്ളി , ജ്യോതി ഭവൻ ബധിര വിദ്യാലയം എന്നിവരെയും  കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഞ്ജയ് ഷാജി സെറിബൽ പാഴ്സി  വിഭാഗക്കാർക്കുള്ള ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിൻറെ ഗോൾവല കാത്ത ശ്യാംമോഹൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു പഞ്ചായത്ത് സെക്രട്ടറി ലീന മോൾ എൻ സി സ്വാഗതവും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ നാസർ സി എച്ച് നന്ദിയും പറഞ്ഞു

No comments