Breaking News

ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി യെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വെള്ളരിക്കുണ്ട് ടൗണിൽ ഇപ്പോൾ പന്തo കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടന്നു. 

ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം പി ജോസഫ് പ്രതിഷേധ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, കർഷ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മാധവൻ നായർ, ഐ എൻ ടി യു സി ബളാൽ മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, വിൻസെന്റ് കുന്നോല, മാത്യു ജോസഫ്, ജിമ്മി ഇടപ്പാടി, സാജൻ പൂവന്നികുന്നേൽ, പാപ്പചൻ, സുബിത് ചെമ്പകശേരി, കുഞ്ഞുമോൻ, സിജു ആൽബിൻ പോൾ എന്നിവർ സംസാരിച്ചു.

No comments